സഞ്ചരിക്കുന്ന ലൈബ്രറിക്ക് വൻ വരവേൽപ്പ്

76
Advertisement

എടക്കുളം:കോവിഡ് കാലത്തെ ഏകാന്തതയും വിരസതയും അകറ്റി വായനയുടെ വസന്തകാലമൊരുക്കാൻ എടക്കുളം എസ്.എൻ.ജി.എസ്.എസ് ലൈബ്രറി ഒരുക്കിയ സഞ്ചരിക്കുന്ന ലൈബ്രറിക്ക് വിവിധ സെന്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത് .മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെയാണ് എസ്.എൻ.ജി.എസ്.എസ് സ്കൂൾ വാനിൽ മുന്നൂറിൽ അധികം പുസ്തക ശേഖരം ഒരുക്കിയത് .രാവിലെ 9 മണിക്ക് എടക്കുളം എസ് .എൻ നഗറിൽ വെച്ച് ലൈബ്രറി സെക്രട്ടറി കെ .വി ജിനരാജദാസൻ ഉദ്‌ഘാടനം ചെയ്തു .കെ.കെ വത്സലൻ ,കെ .എസ് തമ്പി ,എന്നിവർ സംസാരിച്ചു .

Advertisement