കൊറോണയെ നേരിടാൻ ഇരിങ്ങാലക്കുടയിലെ ആദ്യത്തെ അണുനാശക കവാടം തുറന്നു

154
Advertisement

ഇരിങ്ങാലക്കുട : കൊറോണയുടെ സമൂഹ വ്യാപനത്തെ നേരിടാൻ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്, തൃശൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ശാഖ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ്, ഇരിങ്ങാലക്കുട സർക്കാർ ആശുപത്രി, വ്യാപാരി വ്യവസായി ഏകോപന സമിതി, “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മ, “ഇരിങ്ങാലക്കുട ടൈംസ്” എന്നിവരുടെ കൂട്ടായ സഹകരണത്തോടെ ഇരിങ്ങാലക്കുട ചന്തയിൽ തിരുപ്പൂർ/തൃശൂർ മോഡൽ അണുനാശക തുരങ്ക കവാടം തുറന്നു.