സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 6 ) 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

98

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 6 ) 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 9 പേര്‍ക്കും,മലപ്പുറം രണ്ട് പേർക്കും,കൊല്ലം,പത്തനംതിട്ട ഓരോരുത്തർക്ക്‌ വീതം രോഗം സ്ഥിരീകരിച്ചു.കാസർകോഡ് 6 പേർ വിദേശത്ത് നിന്ന് വന്നവരും ,3 പേർക്ക് സമ്പർക്കം മൂലവും ആണ് രോഗം സ്ഥിരീകരിച്ചത് . കൊല്ലത്തും മലപ്പുറത്തും ഉള്ളവർ നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തവരും പത്തനംതിട്ടയിൽ ഉള്ള ആൾക്ക് വിദേശത്ത് നിന്നും രോഗബാധ ഉണ്ടായി.ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 327 ആയി. 266 പേർ ഇപ്പോൾ ചികിത്സയിൽ ആണ് .സംസ്ഥാനത്ത് ഇപ്പോള്‍ 152804 പേരാണ് നിരീക്ഷണത്തിലുള്ളത്. 152009 പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 10716 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 9607 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി .ഇന്ന് പരിശോധിച്ച കൊല്ലം,തൃശ്ശൂർ,കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.കംപ്യൂട്ടര്‍ സ്‌പെയര്‍പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വാഹനങ്ങള്‍ക്ക് കേടുപറ്റിയാല്‍ റിപ്പയര്‍ ചെയ്യാനുള്ള പ്രയാസം ഇപ്പോഴുണ്ട്.അതിനാല്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement