Tuesday, August 19, 2025
26.3 C
Irinjālakuda

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയും കൈകോര്‍ത്ത് മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : കൊറോണ രോഗവ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ പലര്‍ക്കും അത്യാവശ്യ മെഡിക്കല്‍ നിര്‍ദ്ദേശങ്ങളും സംശയങ്ങളും അവശ്യമായി വരുന്നത് സ്വാഭാവികമാണ്.ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയുടെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങിയ ‘മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്’ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.അത്യാവശ്യ വിവരങ്ങള്‍ അറിയിക്കാനും ഉപദേശങ്ങള്‍ തന്ന് സഹായിക്കാനും ഡോക്ടര്‍ സമൂഹം പൂര്‍ണ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റു വരുന്ന സ്ഥലങ്ങളില്‍ ഒന്നായ ഇരിങ്ങാലക്കുടയില്‍ മദ്യവിതരണം നിര്‍ത്തിയതു മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പെട്ട് ആത്മഹത്യാ പ്രവണത, ഒറ്റപ്പെടല്‍ മൂലം ഉണ്ടായേക്കാവുന്ന ഡിപ്രഷന്‍ തുടങ്ങിയ മറ്റു മാനസിക മാനസിക സംഘര്‍ഷങ്ങള്‍ ഇവ നേരിടുവാന്‍ ‘സാന്ത്വനം’ എന്ന പേരില്‍ ഒരു മാനസിക ആരോഗ്യ സഹായ പരിചരണ വിഭാഗവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് സെക്രട്ടറി ഡോ ജോം ജേക്കബ്ബ്, ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മ പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ അറിയിച്ചു. വിളിക്കാവുന്ന നമ്പറുകള്‍ :ഡോ ഷാജി ജേക്കബ്ബ് – 73064 56997 (ശിശു വിഭാഗം), ഡോ സി എം ഡേവിസ് – 94473 08100, ഡോ ജോം ജേക്കബ്ബ് – 94950 13432 (മെഡിസിന്‍ വിഭാഗം), ഡോ നതാനിയേല്‍ – 98461 74704 (സര്‍ജറി വിഭാഗം), ഡോ മാര്‍ട്ടിന്‍ – 94472 01043, ഡോ നമൃത – 92073 01223 (ഇ എന്‍ ടി വിഭാഗം), ഡോ ഹേമന്ത് – 88917 72476, ഡോ ബാസ്റ്റിന്‍ – 94460 32434 (നേത്ര വിഭാഗം), ഡോ നളിനി – 94475 58699, ഡോ രാകേഷ് – 70127 33298 (പ്രസവ വിഭാഗം), ഡോ നാരായണന്‍ കുട്ടി – 98460 65497, ഡോ പോള്‍ ചാലിശ്ശേരി – 98474 71390 (എല്ലുരോഗ വിഭാഗം), ഡോ ജോ ജോര്‍ജ്ജ് – 94956 34811 (മദ്യപാനം നിര്‍ത്തിയതു മൂലമുള്ള മാനസിക പ്രശ്‌ന വിഭാഗം), ഡോ ഹരീന്ദ്രനാഥന്‍ – 94967 55495, ഡോ വിശ്വനാഥന്‍ – 94477 47131 (പൊതുവായ സംശയങ്ങള്‍) എന്നീ ഡോക്ടര്‍മാരുടെ സേവനമാണ് ഈ ഹെല്‍പ് ഡെസ്‌കില്‍ ലഭിക്കുക.

Hot this week

കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ...

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന...

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി...

ഹൈടെക് കിച്ചൻ” HDPE ചട്ടികളുടെ വിതരണം

മുരിയാട് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവുമായി...

Topics

കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ...

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന...

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി...

ഹൈടെക് കിച്ചൻ” HDPE ചട്ടികളുടെ വിതരണം

മുരിയാട് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവുമായി...

ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം.

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്....

സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര മത്സരം

: ‎ ‎‎ശ്രീ വ്യാസ എൻഎസ്എസ് കോളേജും ഭാരതീയ വിദ്യാഭവൻസ്കൂളും വിജയികൾ ‎ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ്...

ഐടിയു ബാങ്കിന് മുന്നിൽ വയോധിക ദമ്പതികളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട ഐടിയു ബാങ്കിന് മുന്നിൽ നിക്ഷേപത്തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാക്കാർഡുമായി ഇരിക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img