അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്

103
Advertisement

കൊടുങ്ങല്ലൂർ : അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന് 93 രൂപ ഈടാക്കിയതിനാണ് കടയുടമയ്ക്കെതിരെ പരാതി. ഹെൽത്ത് ഇൻസ്‌പെക്ടർ കേസ് ചാർജ് ചെയ്ത് ലോട്ട് പിടിച്ചെടുത്തു. കൂടാതെ കണ്ടശ്ശംകടവ് പച്ചക്കറി മാർക്കറ്റിൽ പഞ്ചസാര, ഉള്ളി, സവാള എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് കടയുടമയ്ക്ക് താക്കീത് നൽകി. അതേതുടർന്ന് വില കുറച്ച് വിൽപ്പന നടത്തി.കൊറോണ ലോക്ക് ഡൗൺ സാഹചര്യത്തിൽ ലീഗൽ മെട്രോളജി 200ൽ കൂടുതൽ വ്യാപാര സ്ഥാപങ്ങളിൽ പരിശോധന നടത്തി. തെറ്റായ വ്യാപാര രീതികൾക്കെതിരെ കർശനമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിൽ ജില്ലാതലത്തിൽ വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ കെ.സി. ചാന്ദിനി അറിയിച്ചു.