ഇരിങ്ങാലക്കുട:ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധത്തിന് ഇരിങ്ങാലക്കുട സ്‌പെഷല്‍ ജയിലും ഒരുങ്ങുന്നു.സാനിറ്റൈസറിന് വിപണിയിൽ വിലക്കൂടുതലും ലഭ്യതകുറവും നേരിടുന്ന സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട സ്പെഷ്യൽ ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വറിൻറെ നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിക്കാൻ തീരുമാനിച്ചത് . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രസതന്ത്രവിഭാഗം മേധാവി പ്രൊഫ.പി .ടി ജോയിയുടെ മേല്‍ നോട്ടത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും അന്തേവസികളും ചേര്‍ന്ന് സാമൂഹ്യസംഘടനയായ വിഷന്‍ ഇരിങ്ങാലക്കുടയുടെ സഹായത്തോടെയാണ് ഫ്രീഡം സാനിറ്റൈസര്‍ എന്ന പേരില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. കൂടാതെ കഴുകി ഉപയോഗിക്കാവുന്ന മാസ്‌കും ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിക്കുന്നു. സാനിറ്റൈസറിന് 50 രൂപയും, മാസ്‌കിന് 10 രൂപയുമാണ് ഈടാക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വര്‍ അറിയിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ സുഭാഷ് കെ.എൻ എന്നിവര്‍ സന്നിഹിതരായിരുന്നു. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് പരിശീലനവും നല്‍കുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
ഇരിങ്ങാലക്കുട ജയിലില്‍ നിന്നും ഫ്രീഡം സാനിറ്റൈസറും, മാസ്‌കും
Advertisement