കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണവും വിതരണവും നടത്തി

69

ഇരിങ്ങാലക്കുട: ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിനെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ഭാഗമായി കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണവും വിതരണവും നടത്തി. സെന്റ്.തോമാസ് കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാട്ടിന്റെ നിര്‍ദ്ദേശാനുസരണം, വര്‍കിംഗ് ഡയറക്ടര്‍ ഫാ. റീസ് വാടാശ്ശേരിയുടെ നേതൃത്വത്തിലാണ് മാസ്‌കുകള്‍ നിര്‍മ്മിചത്. നിര്‍മ്മിച്ച മാസ്‌ക്കുകള്‍ തൃശ്ശൂര്‍ – ഇരിങ്ങാലക്കുട പൊലിസ് സ്റ്റേഷനുകള്‍, പോലിസ് അസോസിയേഷന്‍, ഇരിങ്ങാലക്കുടയിലെ വിവിധ പൊതു സ്ഥലങ്ങള്‍, ആശുപത്രികള്‍, ഓട്ടോ സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.

Advertisement