പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീന്‍ ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

100

ഇരിങ്ങാലക്കുട :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീന്‍ ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാട്ടമാളി റോഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് സമീപം വെള്ളം, ഹാന്‍ഡ് വാഷ് , സാനിറ്റൈസര്‍ എന്നിവ ഇനി ലഭ്യമാക്കും. ചലഞ്ചിന്റെ ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ.എം എസ് അനില്‍കുമാര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി വി ചാര്‍ളിക്ക് സാനിറ്റൈസര്‍ നല്‍കി നിര്‍വഹിച്ചു. വിപിന്‍ വെള്ളയത്ത്, തങ്കപ്പന്‍ പാറയില്‍, വിനോദ് തറയില്‍, സതീഷ് വിമലന്‍, അസറുദീന്‍, വിനോദ് പുള്ളില്‍, കിരണ്‍ ഒറ്റാലി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement