ഇരിങ്ങാലക്കുട: ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു. ക്രൈസ്റ്റ് കോളേജ് -എ. കെ. പി. ജംക്ഷന്‍ റോഡില്‍ ക്രൈസ്റ്റ് കോളേജ് കഴിഞ്ഞുള്ള ഭാഗത്ത് ഒന്നിലധികം സ്ഥലത്ത് റോഡിന്റെ അരിക് ആഴത്തില്‍ ഇടിഞ്ഞ് കിടക്കുന്നു. രാത്രിയില്‍ പോകുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് കൂടുതല്‍ അപകട സാധ്യത. വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുവാന്‍ റോഡിന്റെ അരികിലേക്ക് നീക്കുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. പരാതി കൊടുത്ത് ഒരാഴ്ച ആയീട്ടും ഇതിനെതിരെ നടപടിയെടുത്തിട്ടില്ല എന്ന് പരിസരവാസികള്‍ പറയുന്നു.
Advertisement