വേളൂക്കര :വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ കോങ്കോത്ത് ബാബുവിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചുവന്നിരുന്ന അനധികൃത പന്നി ഫാo പഞ്ചായത്ത് അധികൃതർ അടച്ചു സീൽ ചെയ്തു .നിയമാനുസൃത കെട്ടിട നമ്പറില്ലാതെ 7 ഷെഡ്ഡുകളിലായി അനധികൃതമായി വളർത്തുന്ന പന്നികളെ പരസ്യ ലേലം ചെയ്യാൻ പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു .ലേല നടപടികൾക്കായി പഞ്ചായത്ത് അധികൃതർ എത്തിയപ്പോൾ പന്നികളെ കൂട്ടിൽ നിന്നും മാറ്റിയിരുന്നു .കൊതുകുശല്യവും ദുർഗന്ധവും മൂലം പരിസരവാസികളുടെ പരാതിയും ഫാമിനെതിരെ ഉണ്ടായിരുന്നു . സുരക്ഷിതത്വം ഇല്ലാതെയും ,മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ ഒരുക്കാതെയും അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നി ഫാo പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ഫാo അടച്ചു പൂട്ടുന്നതിനുള്ള നടപടി എടുക്കാമെന്നും ആരോഗ്യ വകുപ്പും റിപ്പോർട്ട് ചെയ്തിരുന്നു .അടച്ച് പൂട്ടുന്നതിന് ആവശ്യമായ സമയം നൽകിയിട്ടും പ്രവർത്തനം നിർത്താത്തതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ അടച്ച് പൂട്ടി സീൽ വെച്ചത് .
കടുപ്പശ്ശേരിയിലെ അനധികൃത പന്നി ഫാo അടച്ചു പൂട്ടി സീൽ ചെയ്തു
Advertisement