പട്ടേപ്പാടം: കോവിഡ് 19 കാലം സര്‍ഗ്ഗാത്മകമാക്കാന്‍ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി രംഗത്ത്. കുട്ടികളില്‍ കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വിരസതയും പിരിമുറുക്കവും അകറ്റാന്‍ ലൈബ്രറി പ്രവര്‍ത്തക സമിതി കര്‍മ്മപരിപാടികളാവിഷ്‌കരിച്ചു. മാസ്‌ക്കും കയ്യുറകളും ധരിച്ച മൂന്നില്‍ കൂടാത്ത ലൈബ്രറി പ്രവര്‍ത്തകര്‍ ബാലവേദിയിലെ അംഗങ്ങളായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് മാസ്‌ക്കുകളും തൂവാലകളും ഹാന്റ് വാഷ് സാമഗ്രികളും മറ്റും കൈമാറും. വായിക്കാന്‍ പുസ്തകങ്ങളും കൊടുക്കും.മുറ്റത്ത് നടാന്‍ പച്ചക്കറിവിത്തുകളും പൂവിത്തുകളും കുട്ടികള്‍ക്ക് നല്കും. അവരോടൊപ്പം പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും കുറേനേരം ചെലവഴിക്കും.കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ പിന്‍ വലിക്കുന്നതുവരെ സന്ദര്‍ശനം തുടരും.ലൈബ്രറിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുവേണ്ടി ഒരോ വീട്ടിലും ലളിതമായ കോലായ സദസ്സുകളും സര്‍ഗ്ഗാത്മക സംവാദങ്ങളും സംഘടിപ്പിക്കുവാനും ലൈബ്രറി തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി രമിത സുധീന്ദ്രന്‍ പറഞ്ഞു..
കോവിഡ് 19 കാലം സര്‍ഗ്ഗാത്മകമാക്കാന്‍ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി രംഗത്ത്
Advertisement