ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും സംയുക്തമായി ലഘുലേഖ വിതരണം ചെയ്തു

88
Advertisement

ഇരിങ്ങാലക്കുട :കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും സംയുക്തമായി ലഘുലേഖ വിതരണം ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി. ജി. അനൂപിന്റെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ലഘുലേഖകള്‍ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വിതരണം ചെയ്തു.തുടര്‍ന്നും വിവിധ പ്രദേശങ്ങളില്‍ ലഘുലേഖാ വിതരണം ഉണ്ടായിരിക്കുമെന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ രാഹുല്‍ അമ്പാടന്‍, സുഭാഷ്, സി. ആര്‍ .അരുണ്‍ എന്നിവര്‍ അറിയിച്ചു.

Advertisement