ഇരിങ്ങാലക്കുട : ലോകമെമ്പാടും ജനങ്ങൾ ഒരുമിച്ച് പൊരുതുന്ന കോവിഡ്- 19നെതിരെ സ്വന്തമായി മാസ്ക് നിർമ്മിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിലെ അമ്മമാർ . മാസ്ക്കിന്റെ ലഭ്യത കുറവും ആവശ്യകതയും വർദ്ധിച്ചുവരുന്നതിനാലാണ് ഈ കാരുണ്യ പ്രവൃത്തിക്ക് ഇവർ മുന്നിട്ടിറങ്ങിയത്. പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ ആണ് നിർമ്മിക്കുന്ന മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്യുക. യൂണിറ്റ് ഭാരവാഹികളായ ജോമിചേറ്റുപുഴക്കാരൻ, ജെയ്ഫിൻ ഫ്രാൻസ്സിസ്, തോമസ് തൊകലത്ത്, ജെയ്സൺ വി വി ബിജു ചേലേക്കാട്ടുപറമ്പിൽ, സ്റ്റെഫിൻ വെളാട്ടുക്കര എന്നിവർ നേതൃത്വം കൊടുക്കുന്ന നിർമ്മാണ പ്രവത്തികൾ സോജ ജോൺസൺ, ഷിബ റാഫേൽ ,ബെറ്റി ലോറൻ, സിജി വിൻസൻ, സിനി തോമസ് ,സിജി ഡേവിസ്, ആനി, ലൂസി പൗലോസ്, സിജി ബിജു, അനിത ചാർളി, ലിസി ജെയിംസ് എന്നിവർ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Advertisement