അയ്യങ്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ചടങ്ങുകള്‍ മാത്രം

91
Advertisement

ഇരിങ്ങാലക്കുട: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൂടല്‍മാണിക്യം ദേവസ്വം കിഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. വിപുലമായ പരിപാടികള്‍ എല്ലാം തന്നെ നിര്‍ത്തിവയ്ക്കുകയും നിയന്ത്രിതമായി പരിപാടികള്‍ നടത്തുകയും ചെയ്തു. താലപ്പൊലി ദിവസം രാവിലെ 6 30 മുതല്‍ സോപാനസംഗീതം ഏലൂര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് ഷീലാ ബ്രാഹ്മണിയമ്മ യുടെ നേതൃത്വത്തില്‍ ബ്രാഹ്മിണി പാട്ടും രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 വരെ തൃപ്പൂണിത്തറ ജയറാം അവതരിപ്പിച്ച സാമ്പ്രദായിക ഭജനയും ക്ഷേത്രത്തില്‍ അരങ്ങേറി. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്ക് ഒരാനയെ ആണ് എഴുന്നെള്ളിച്ചത്. വൈകിട്ട് 6 30ന് സുനില്‍ പുത്തന്‍പീടിക യുടെ നേതൃത്വത്തില്‍ നാദസ്വരം നടന്നു.

Advertisement