സ്മാര്‍ട്ടായി കാറളം പഞ്ചായത്ത്

205

കാറളം: ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് കാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ് അവതരിപ്പിച്ചു. 14 കോടി 76 ലക്ഷത്തി അറുപത്തി ഏഴായിരത്തി തൊള്ളായിരത്തി നാൽപത്തി ഒന്ന് രൂപ വരവും, 14 കോടി 50 ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ് രൂപ ചിലവും, 26 ലക്ഷത്തി ഇരുപത്തിയയ്യായിരത്തി മുന്നൂറ്റി അമ്പത്തി ഒന്ന് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. തൂവാനം വാട്ടര്‍പാര്‍ക്ക്, വിശപ്പ് രഹിത കേരളം പൊതുശൗചാലയം, വയോജനമിത്രം, സ്മാര്‍ട്ട് പഞ്ചായത്ത്, തുമ്പൂര്‍മൊഴി മോഡൽ വേയ്സ്റ്റ് മാനേജ്‌മെന്റ്, ഗ്രാമവാണി വാര്‍ത്താ ബോര്‍ഡ്, വെര്‍ച്ചൽ ക്ലാസ്സ് റൂം, ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍, ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കൽ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ഉൽപ്പാദന മേഖലയിൽ 63,93,500/- രൂപയും, സേവന മേഖലയിൽ 1,83,18,660/- രൂപയും, പാശ്ചാത്തല മേഖലയിൽ 2,05,36,800/- രൂപയും, പട്ടികജാതി വിഭാഗത്തിൽ 77,38,550/- രൂപയ്ക്കുള്ള ഫണ്ടും വകയിരുത്തിയിരിക്കുന്നു . എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള ഒരു സന്തുലിത ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. കാറളം ഗ്രാമപഞ്ചായത്ത് കോൺഫറന്‍സ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ കാറളം പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍പ്രസിഡണ്ട് കെ.എസ്.ബാബു, മുന്‍ വൈസ് പ്രസിഡന്റ് അംബിക സുഭാഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി. പ്രസാദ്, രമ രാജന്‍, പ്രമീള ദാസന്‍, മെമ്പര്‍മാരായ .കെ.ബി.ഷമീര്‍, .ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, . മിനി രാജന്‍,.കെ.വി.ധനേഷ്ബാബു, .ഷൈജ വെട്ടിയാട്ടിൽ , .വി.ജി.ശ്രീജിത്ത്, .വിനീഷ്, സരിത വിനോദ്, സെക്രട്ടറി .വി.എം.നടരാജന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement