കല്ലേറ്റുംകര:കല്ലേറ്റുംകര റെയില്‍വേ മേല്‍പാലത്തിന്റെ താഴെ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ശേഖരിച്ചിട്ടുള്ള ജൈവ, അജൈവ മാലിന്യ കൂമ്പാരം ഒന്നര മാസത്തിലേറെയായിട്ടും നീക്കം ചെയ്യാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. ഭക്ഷണാവശിഷ്ടങ്ങളും കോഴി മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ താ മസിക്കുന്ന ഈ പ്രദേശത്ത് ഇതുമൂലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ മഴ ആരംഭിച്ചാല്‍ ഈ മാലിന്യ കൂമ്പാരത്തില്‍ നിന്ന് വെള്ളത്തിലൂടെ പല തരം പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ഏറെയാണ്. ജില്ലാകളക്ടര്‍, ഹെല്‍ത്ത് ഇന്‍സെക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊറോണ വൈറസ് സംസ്ഥാനത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മാലിന്യ കൂമ്പാരം ഇവിടെ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ ശ ക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്നു യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സോമന്‍ ശാരദാലയം, ജഹര്‍ഷ മനക്കുളങ്ങരപറമ്പില്‍, ശ്രീദേവി മോഹന്‍, ശാന്ത ഫ്രാന്‍സിസ്,രാജി ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു
കല്ലേറ്റുംകര റെയില്‍വേ മേല്‍പാലത്തിന്റെ താഴെ മാലിന്യ കൂമ്പാരം
Advertisement