പടിയൂര്‍:പടിയൂര്‍ പഞ്ചായത്തിലെ എല്ലാ വീട്ടിലും കുടിവെള്ള കിണര്‍ പദ്ധതിയുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് .ഈ പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപവരെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസകരമാകും വിധത്തില്‍ ലളിതമായ വ്യവസ്ഥയില്‍ ബാങ്ക് വായ്പ നല്‍ക്കും. അപേക്ഷകര്‍ പടിയൂര്‍ പഞ്ചായത്ത് നിവാസികളായിരിക്കണമെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി,സെക്രട്ടറി സി. കെ സുരേഷ്ബാബു എന്നിവര്‍ അറിയിച്ചു.
Advertisement