ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്‌നോളജി കരിയര്‍ ഗൈഡന്‍സ് & പ്ലേസ്‌മെന്റ് സെല്‍ അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 12 വ്യാഴാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍വെച്ച് വിദേശത്ത് ഉപരിപഠനം, സ്‌കോളര്‍ഷിപ്പും, അവസരങ്ങളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമാണ്. രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാനും വിദേശസര്‍വ്വകലാശാലകളുടെ പ്രതിനിധികളുമായി സംവാദിക്കാനും നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നേടുന്നതിനും അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736000402 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Advertisement