ഇരിങ്ങാലക്കുട : പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 – ല്‍ വനിത ദിനം ആചരിച്ചു. വനിതാദിനാചരണ പരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് റിട്ട. പ്രൊഫസര്‍ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.ഡി.ദശോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ലതാ വാസു മുഖ്യ അതിഥി ആയിരുന്നു. വാര്‍ഡിലെ ഏറ്റവും പ്രായം കൂടിയ (104 വയസ്സ്) ചെമ്പോട്ടി വീട്ടില്‍ തൈരി അമ്മയെ ആദരിച്ചു.വനിതാ റാലിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ MSW വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു. ലിന്‍സി ഫ്രാന്‍സിസ്, സയന ജിബിന്‍, ശ്രീദേവി വേണു, ജെസ്റ്റീനപെരേര , ഇന്ദിരാ രവി, ആശ ശ്രീനി എന്നിവര്‍ സംസാരിച്ചു.
Advertisement