കെ. വി .രാമനാഥന്‍ മാസ്റ്ററുടെ കര്‍മ്മകാണ്ഡം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു

91

ഇരിങ്ങാലക്കുട : ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഇരിങ്ങാലക്കുടയുടെ പ്രിയ സാഹിത്യകാരന്‍ കെ. വി .രാമനാഥന്‍ മാസ്റ്ററുടെ കര്‍മ്മകാണ്ഡം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ യുവകലാസാഹിതിയും മഹാത്മാഗാന്ധി ലൈബ്രറി& റീഡിങ് റൂമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചര്‍ച്ചയുടെ ഭാഗമായി എടക്കുളം എസ് .എന്‍ .ജി .എസ് . യു.പി. സ്‌കൂള്‍ കുട്ടികളും ഒത്തുചേര്‍ന്നുള്ള രാമനാഥന്‍ മാഷും കുട്ട്യോളും എന്ന സംവാദവും തദവസരത്തില്‍ രാമനാഥന്‍ മാഷിന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആദരണം നല്‍കി. കെ. കെ .കൃഷ്ണാനന്ദബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ . എം. സതീശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. ആശ ഉണ്ണിത്താന്‍ പുസ്തകവിതരണം നടത്തി കെ. ശ്രീകുമാര്‍ , ടി. കെ സുധീഷ്, സി. വി പൗലോസ്, അഡ്വ. കെ. ജി അജയകുമാര്‍, വി.എസ് വസന്തന്‍, ഉണ്ണികൃഷ്ണന്‍ തോട്ടശ്ശേരി, ഉണ്ണികൃഷ്ണന്‍ കിഴുത്താണി, വി. വി .ശ്രീലടീച്ചര്‍, കൃഷ്ണവാദ്ധ്യാര്‍, പ്രതാപ്‌സിംഗ്, റഷീദ് കാറളം, കെ. സി ശിവരാമന്‍, കാട്ടൂര്‍ രാമചന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അഡ്വ. രാജേഷ് തമ്പാന്‍ സ്വാഗതവും രേണു രാമനാഥന്‍ മറുമൊഴിയും വര്‍ദ്ധനന്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു.

Advertisement