ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്‍റെ കൂപ്പൺ വിതരണം ആരംഭിച്ചു

56
Advertisement

ഇരിങ്ങാലക്കുട : കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം പങ്കെടുക്കുന്ന ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന ‘ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്‍റെ’ കൂപ്പൺ വിതരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിലിന് നൽകികൊണ്ട് ഇരിങ്ങാലക്കുട ഡി.ഇ.ഒ. ജയശ്രീ എം.ആർ. ഉദ്ഘാടനം നിർവഹിച്ചു. എച്ച് ഡി പി ശ്രീനാരായണ ഹാളിൽ നടന്ന സമ്മേളനം പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുധൻ ഉദ്ഘാടനം ചെയ്തു.പുസ്തകോത്സവം അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.കെ. ഭരതൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബുക്ക് ഫെസ്റ്റിവൽ ചെയർമാൻ അഡ്വ .പി ജെ ജോബി പുസ്തകോത്സവ പദ്ധതി വിശദികരണം നിർവഹിച്ചു. ജനറൽ കൺവീനർ മനീഷ് അരിക്കാട്ട്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീദേവി പി, പടിയൂർ പഞ്ചായത്ത് അംഗം കെ.സി ബിജു എന്നിവർ ആശംസകൾ നേർന്നു. ഡയറ്റ് ഫാക്കൽറ്റി സനോജ് എം.ആർ. സ്വാഗതവും എച്ച്.ഡി.പി സമാജം സ്കൂൾ ഹെഡ്മാസ്റ്റർ സാജൻ പി.ജി നന്ദിയും പറഞ്ഞു. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Advertisement