ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു

64

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ച് കൊണ്ട് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ‘ലൂക്കാ ‘ സിനിമ യുടെ സംവിധായകൻ അരുൺ ബോസെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളിൽ ആശയവിനിമയം, നേതൃത്വം, നെറ്റ്‌വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കഴിവുകൾ വളർത്തിയെടുക്കാനും സാമൂഹ്യ പ്രതിബദ്ധതയുള്ള എൻജിനീയർമാരെ വാർത്തെടുക്കാനും സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് ലക്ഷ്യം വയ്ക്കുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡീ ജോൺ, സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് സ്റ്റാഫ് ഇൻ ചാർജ് ഹിങ്‌സ്റ്റൺ സേവിയർ, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ വിനീറ്റ വർഗീസ്, തോമസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement