ഇരിങ്ങാലക്കുട:മക്കളുടെ പഠന കാര്യങ്ങളിൽ അവരോടൊപ്പം മാതാപിതാക്കൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് മനോരോഗ വിദഗ്ദ ഡോക്ടർ വരദ പണിക്കത്ത് അഭിപ്രായപ്പെട്ടു. മക്കളോട് മൊബൈൽ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ട് 24 മണിക്കൂറും മൊബൈലിൽ കണ്ണും നട്ടിരിക്കുന്ന രക്ഷിതാക്കൾക്ക് എങ്ങനെ മക്കളെ ഉപദേശിക്കാനാവുമെന്ന് വരദ പണിക്കത്ത് ചോദിച്ചു.മക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പാടെ നിഷേധിക്കുന്നതിനേക്കാൾ, അത് ഉപയോഗിക്കുന്നതിന് സമയ ക്ലിപ്തത വെക്കുകയായിരിക്കും ഇന്നത്തെ കാലഘട്ടത്തിൽ അഭികാമ്യമെന്നും വരദ പണിക്കത്ത് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ആത്മവിശ്വാസത്തോടെ എങ്ങനെ പരീക്ഷയെ നേരിടാം?” എന്ന വിഷയത്തെ ആസ്പദമാക്കി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡോ വരദ പണിക്കത്ത്.കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് വിങ്ങ് കമാണ്ടർ ടി എം രാംദാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി എ സി സുരേഷ് നന്ദിയും പറഞ്ഞു.
മക്കളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾക്കും തുല്യ ഉത്തരവാദിത്വം:ഡോക്ടർ വരദ പണിക്കത്ത്
Advertisement