എന്‍.ബി.സി.എല്‍.സിയുടെ ചെയര്‍മാനായി ബിഷപ്പ് പോളീക്കണ്ണൂക്കാടന്‍ പിതാവിനെ തെരഞ്ഞെടുത്തു

119
Advertisement

ഇരിങ്ങാലക്കുട : ബാംഗ്‌ളൂരു കേന്ദ്രമായുള്ള എന്‍.ബി.സി.എല്‍.സിയുടെ ചെയര്‍മാനായി ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് പോളീ ക്കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്ലീനറി യോഗം തെരഞ്ഞെടുത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭാരത കത്തോലിക്കാസഭയിലെ മൂന്ന് വ്യക്തി സഭകളുടെയും സുവിശേഷാത്മക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ദേശീയ കേന്ദ്രമാണ് നാഷണല്‍ ബിബ്ലിക്കല്‍ കാറ്റെക്കെറ്റിക്കല്‍ ലിറ്റര്‍ജിക്കല്‍ സെന്റര്‍. ബാംഗ്‌ളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഫെബ്രുവരി 13 മുതല്‍ 19 വരെ നടന്ന സിബിസിഐ ദ്വൈവാര്‍ഷിക പ്ലീനറി സമ്മേളനത്തിലാണ് ബിഷപ്പ് പോളി കണ്ണൂക്കാടനെ തെരഞ്ഞെടുത്തത്.

Advertisement