കാഴ്ച്ച ഇല്ലാത്തവർക്ക് ചെസ്സ് പരിശീലനം സംഘടിപ്പിച്ചു

29
Advertisement

ഇരിങ്ങാലക്കുട: ജില്ലാ ചെസ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ കാഴ്ച ഇല്ലാത്തവർക്ക് ചെസ്സ് പരിശീലനത്തിന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം വേദിയായി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാൾ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്‌ളവേഴ്‌സ് ടി.വി .റെസിഡന്റ് എഡിറ്റര്‍ പി.പി.ജെയിംസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെയ്‌സന്‍ പാറേക്കാടന്‍ നന്ദിയും പറഞ്ഞു. നാല് പേര്‍ അടങ്ങുന്ന ടീമുകളായുള്ള ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നടന്നു.ക്രൈസ്റ്റ് കോളേജിലെ എൻ. എസ്. എസ് . യൂണിറ്റ്, ഡിസെബിലിറ്റി ക്ലബ്, ചെസ്സ് അസോസിയേഷൻ ഫോർ ബ്ലൈൻഡ്, ദർശന ക്ലബ്ബ് എന്നിവരുടെയും സഹകരണത്തോടെയാണ് രണ്ട് ദിവസങ്ങളിലായുള്ള പരിപാടി സംഘടിപ്പിച്ചത്.