സുവര്‍ണ്ണ ജൂബിലി ആഘോഷം

98
Advertisement

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഫെബ്രുവരി 28-29 തിയ്യതികളില്‍ നടക്കുന്ന ദീപശിഖ പ്രയാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായ് മുനിസിപ്പാല്‍ ബില്‍ഡിംഗില്‍ സംഘാടക സമിതി ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു. ഓഫീസ് ഉല്‍ഘാടനം മുതിര്‍ന്ന സഭാപ്രവര്‍ത്തകന്‍ ജില്ലാ ഖജാന്‍ജി പി.എ.രവി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സെക്രട്ടറിയേറ്റ് അംഗം പി.എ അജയഘോഷ്, സംസ്ഥാന കമ്മിറ്റി അംഗം പി.എന്‍.സുരന്‍, ജില്ലാ സെക്രട്ടറി വി എസ് ആശ്‌ദോഷ്, വൈസ് പ്രസിഡണ്ട് പി വി.വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement