ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഫെബ്രുവരി 19,20 തീയ്യതികളിൽ നടത്തിയ ദ്വിദിന സെമിനാറിൽ ഈ അദ്ധ്യയന വർഷം വിരമിക്കുന്ന കോളേജ് പ്രിൻസിപ്പാൾ ഡോ മാത്യു പോൾ ഊക്കനെ പൊന്നാട അണിയിച്ച് ആദരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് .വിരമിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ അദ്ധ്യാപന ഗവേഷണ പരിചയം സമൂഹം വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മാനേജർ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .വൈസ് പ്രിൻസിപ്പാൾ ഫാ.ജോളി ആൻഡ്രൂസ് സ്വാഗതവും രസതന്ത്ര വിഭാഗം മേധാവി ഡോ.വി .ടി ജോയ് നന്ദിയും പറഞ്ഞു
Advertisement