ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

198

ചെന്ത്രാപ്പിന്നി :ദേശീയപാത 66 ചെന്ത്രാപ്പിന്നി സർവ്വീസ് സഹകരണ ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചെന്ത്രാപ്പിന്നി പടിഞ്ഞാറ് നരിക്കുഴി പറമ്പിൽ ഹംസ (65) എന്നയാൾക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

Advertisement