സൗജന്യ പി. എസ് .സി .കോച്ചിംങ്ങും, ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വര്‍ക്ക് ട്യൂഷന്‍ ക്ലാസും

56
Advertisement

ഇരിങ്ങാലക്കുട : വിദ്യാസമ്പന്നരും വിവേകികളുമായ യുവാക്കള്‍ നിറഞ്ഞ ഒരു സമൂഹം എന്ന ലക്ഷ്യത്തോടെ വെലോസിറ്റി ക്ലബ്ബും ആവണി കുടുംബശ്രീയും ചേര്‍ന്ന് ചേര്‍പ്പുകുന്ന് മഹാത്മാ അയ്യങ്കാളി സാംസ്‌കാരിക നിലയത്തില്‍ സൗജന്യ പി. എസ്. സി. കോച്ചിംങ്ങും ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ക്ലാസ്സും തുടങ്ങുന്നു അതിന്റെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരിതാ സുരേഷ് നിര്‍വഹിച്ചു .മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രശാന്ത് കെ. പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പുസ്തക സമാഹരണം നടത്തി സി. ഡി .എസ് .ഇ .ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കവിത ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഠന കൂട്ടായ്മ പ്രസിഡന്റ് സുഷില്‍ എന്‍. എസ് സ്വാഗതവും പഠന കൂട്ടായ്മ സെക്രട്ടറി ആശാ രജിത്രന്‍ നന്ദിയും പറഞ്ഞു.

Advertisement