വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ബസ്സ് കയറി പരിക്കേറ്റു

656
Advertisement

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥിയുടെ കാലില്‍ ബസ്സ് കയറി പരിക്കേറ്റു. സ്മിതാസ് സില്‍ക്കിസിന് മുന്‍വശത്ത് കൊടകര റൂട്ടില്‍ ഓടുന്ന മേക്കാട്ട് എന്ന ബസ്സാണ് വിദ്യാര്‍ത്ഥിയുടെ കാലില്‍ കയറിയത്. ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌നേഹക്കാണ് പരിക്ക് പറ്റിയത്. കാലിലെ എല്ലിന് പിക്കേറ്റ വിദ്യാര്‍ത്ഥിനി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയും സ്ഥിരം കാഴ്ചയാണെന്നും, അപകടങ്ങള്‍ നിരവധിയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.