സംസ്‌കൃത ഹ്രസ്വചലച്ചിത്രമേളയും ഫിലിം അവാർഡ് വിതരണവും

45
Advertisement

ഇരിങ്ങാലക്കുട:സംസ്‌കൃത ഭാഷാരംഗത്തെ ഓൺലൈൻ മാധ്യമമായ നവവാണിയുടെ ദശാവർഷാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സംസ്‌കൃതം അക്കാദമിക് കൗൺസിൽ 2020 ഫെബ്രുവരി 11 ന് ഇരിങ്ങാലക്കുട എം.സി.പി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് സംസ്‌കൃത ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കുന്നു .ചലച്ചിത്ര സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന മേളയിൽ സംസ്‌കൃത സിനിമകളുടെ പ്രദർശനവും മികച്ച സിനിമകൾക്കുള്ള നവവാണി ഫിലിം അവാർഡ് വിതരണവും നടത്തുന്നു.പ്രോഗ്രാം ചെയർപേഴ്‌സൺ സോണിയ ഗിരി ,ഡി .ഇ .ഒ ജയശ്രീ എം.ആർ ,പ്രോഗ്രാം കോർഡിനേറ്റർ സി.വി ജോസ് ,ഫിനാൻസ് കൺവീനർ എൻ.എൻ രാമൻ ,പബ്ലിസിറ്റി കൺവീനർ പ്രശാന്ത് പി .ആർ ,അക്കാഡമിക് കൗൺസിൽ സെക്രട്ടറി ബിജു കെ .ഡി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Advertisement