ജെ.സി.ഐ ഇരിങ്ങാലക്കുട എ.പി.ജെ അബ്ദുൾ കലാം പ്രതിഭ പുരസ്കാരസമർപ്പണം നടത്തി

81
Advertisement

ഇരിങ്ങാലക്കുട:ജെ.സി.ഐ ഇരിങ്ങാലക്കുട തൃശൂർ ജില്ലയിലെ സ്കൂളുകളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന എ.പി.ജെ അബ്ദുൾ കലാം പ്രതിഭ പുരസ്കാര സമർപ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വെച്ച് നിർവ്വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് ജെൻസൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിസ്റ്റർ റോസ്ലെറ്റ് മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം ഡയറക്ടർ അഡ്വ. ഹോബി ജോളി, മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി, സെനറ്റർമാരായ നിസ്സാർ അഷറഫ്, ഷാജു പാറേക്കാടൻ, മുൻ സെക്രട്ടറി സലിഷ് കുമാർ, പി.ടി.എ പ്രസിഡൻറ് ജെയിസൻ കരപറമ്പിൽ എന്നിവർ പ്രസംഗിച്ചു. അയിഷ, നിബ, നിയ, ഫ്രാങ്ക് എന്നീ വിദ്ധ്യാർത്ഥികൾക്ക് പുരസ്കാരം സമ്മാനിച്ചു.

Advertisement