Tuesday, May 13, 2025
27.5 C
Irinjālakuda

കെ.പി.എം.എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം കുറിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രസ്താവിച്ചു. കല്ലേറ്റുക്കര കുടുംബശ്രി ഹാളിൽ നടന്ന ജില്ലാ നേതൃത്വ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28ന് നാല് മണിക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മഹാസഭയുടെ സ്ഥാപക നേതാവ് പി.കെ.ചാത്തൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന കുഴിക്കാട്ടുകോണത്തെ സ്മൃതി കുടീരത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്കാരിക പൊതുസമ്മേളനം സംഘടിപ്പിക്കും. 29 ന് ദീപശിഖ പ്രയാണത്തേ എതിരേറ്റ് കൊണ്ട് പതിനായിരങ്ങൾ പങ്കെടുക്കുന്ന സാംസ്ക്കാരിക വിളംബര റാലി തൃശൂരിൽ സംഘടിപ്പിക്കും. മന്ത്രിമാർ, സാമൂഹിക-സാംസ്കാരിക നേതാക്കൾ, സിനിമ, കലാ, കായിക, സമുദായിക രാഷ്ട്രീയ രംഗത്തെ അമ്പത് പ്രമുഖ വക്തിത്വങ്ങൾ ഒന്നിച്ച് ദീപം തെളിയിച്ച് ഉൽഘാടനം ചെയ്യുന്ന ലോകം ശ്രദ്ധിക്കുന്ന വിസ്മയ കഴ്ച്ചയിലേക്കാണ് കേരള പുലയർ മഹാസഭാ നേതൃത്വം കൊടുക്കുകയെന്നും പുന്നല ശ്രീകുമാർ കൂട്ടിചേർത്തു. ജില്ലാ പ്രസിഡണ്ട് വി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ്. ആശ്ദോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി എസ് റെജികുമാർ, പി എ അജയഘോഷ്, ശാന്താഗോപാലൻ, യൂത്ത് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി പ്രശോഭ് ഞാവേലി, കെ.പി.എം എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രമാ അർജജുനൻ , കെ എസ് രാജു, സന്ദീപ് അരിയാപുറം എന്നിവർ സംസാരിച്ചു. പി എ രവി സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു.

Hot this week

വേൾഡ് യൂണിവേഴ്സിറ്റി അത്ലറ്റിക്സിനു ക്രൈസ്റ്റ്ൽ നിന്നും മൂന്നു താരങ്ങൾ.

അടുത്ത ജൂലൈ മാസം ജർമ്മനിയിൽ നടത്തപ്പെടുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ...

പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്‍റിലേക്ക്

ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക്...

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന...

ഓപ്പറേഷൻ ഡി ഹണ്ട്, 200 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ

2025 മേയ് 12 തിയ്യതി 14:00 മണിക്ക്, തൃപ്രയാറിലെ ഫെഡറൽ ബാങ്കിന്...

ദീപാലങ്കാര മത്സരം ആവേശത്തോടെ ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാര്‍ : വീഡിയോ

വീഡിയോ : https://www.facebook.com/irinjalakudanews/videos/620505924334757 കൂടൽമാണിക്യ ക്ഷേത്രം തിരുവോ ത്സവത്തോടനുബന്ധിച്ച് ദീപാല ങ്കാര മത്സരം...

Topics

കൂടൽമാണിക്യം ഉത്സവം ഒരതുല്യമായ ഓർമ്മ- നിസാർ അഷറഫ്- Video

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം ഓർമ്മകൾ ഇരിങ്ങാലക്കുടയിലെ പ്രവാസി വ്യവസായി യും...

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ പുതിയ പാചകപ്പുര

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു....

അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ

പാലിയേക്കര ടോൾ പ്ലാസയിലെ അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി...
spot_img

Related Articles

Popular Categories

spot_imgspot_img