അവിട്ടത്തൂർ അമ്പലത്തിൽ ശീവേലിയും അന്നദാനവും

267

അവിട്ടത്തൂർ :അവിട്ടത്തൂർ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് വലിയ വിളക്ക് ദിവസമായ ചൊവ്വാഴ്ച്ച ഏഴ് ആനകളോടുകൂടിയ ശീവേലിക്ക് മേളകലാനിധി കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടന്നു. 70 കലാകാരൻമാർ പങ്കെടുത്തു. അന്നമനട ഉമാമഹേശ്വരൻ തിടമ്പേറ്റി. തുടർന്ന് ക്ഷേത്രം ഊട്ടുപുരയിൽ നടന്ന അന്നദാനത്തിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്‌സ് വിഭാഗം വിദ്യാർത്ഥികളാണ് ഭക്ഷണം വിളമ്പിയത്.

Advertisement