കുഴിക്കാട്ടുകോണം ഹോളിഫാമിലി എല്‍. പി. സ്‌കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

84

കുഴിക്കാട്ടുകോണം: കുഴിക്കാട്ടുകോണം ഹോളിഫാമിലി എല്‍. പി. സ്‌കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ എഫ്. സി. സി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഇരിങ്ങാലക്കുട ലില്ലി മരിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്‍ റസാഖ് എ. ഇ. ഒ. ഇരിങ്ങാലക്കുട മുഖ്യാതിഥിയായിരുന്നു. ഡോ. ജോജോ കുറ്റിക്കാടന്‍ വിമല മാതാ ചര്‍ച്ച് കുഴിക്കാട്ടുകോണം, എന്‍. എസ് .സുരേഷ് ബാബു ബി.പി.സി ഇരിങ്ങാലക്കുട, ജോയ്‌സ് അരിക്കാട്ട് എഫ് .സി .സി. കോര്‍പ്പറേറ്റ് മാനേജര്‍ എഫ്. സി .സി.സ്‌കൂള്‍, വിനേഷ് കുമാര്‍ പി.ടി.എ പ്രസിഡന്റ് ,പി .എം. രമേശ് കുമാര്‍ വാര്‍ഡ് കൗണ്‍സിലര്‍, ടി. ആര്‍ .സുനില്‍കുമാര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി, കെ. വി. ആര്‍. ആനി വിക്ടര്‍ സുപ്പീരിയര്‍ നിര്‍മ്മല കോണ്‍വെന്റ്, ലാല്‍ ചിറക്കല്‍ ഗ്രാഫിക് ഡിസൈനര്‍ ,കെ.എന്‍. സുരേന്ദ്രന്‍ എസ് .എസ്. ജി റെപ്രെസെന്ററിവ്, ടി. വി .ഹരിദാസ് ഒ. എസ് .എ റെപ്രെസെന്ററ്റീവ് , ഗായത്രി പി.പി .സ്‌കൂള്‍ ലീഡര്‍, സൂര്യ രമേശ് കെ ജി റെപ്രെസെന്ററ്റീവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രീസ ബാസ്റ്റിന്‍ എഫ്. സി .സി .ഹെഡ്മിസ്ട്രസ് മറുപടി പ്രസംഗം നടത്തി. പ്രീതി ഷാജു എം. പി .ടി .എ പ്രസിഡന്റ് നന്ദിയും പറഞ്ഞു.

Advertisement