ഷഷ്ഠി മഹോത്സവത്തിന് ദാഹജലം നല്‍കി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

100
Advertisement

ഇരിങ്ങാലക്കുട : ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷ്ഷഠി മഹോത്സവത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയുടെ മുമ്പില്‍ നാരങ്ങ സര്‍ബത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ റീയാസുദ്ദീന്‍, സാമൂഹ്യ പ്രവര്‍ത്തകനായ കെ.എസ് രമേഷിന് നല്‍കി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സി.പി അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. എ.സി.വി ഇരിങ്ങാലക്കുട ചെയര്‍മാന്‍ നിസാര്‍ അഷറഫ്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍, വി.എം അബ്ദുളള, സുധീര്‍ കരിപുരക്കല്‍,സി.എം മുജീബ് എന്നിവര്‍ പങ്കെടുത്തു. കെ.എ അബ്ദുള്‍ മുത്ത്ലീഫ്, എ.കെ അബ്ദുള്‍ കരീം, കെ.എസ് ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement