ഇരിങ്ങാലക്കുട : ‘ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശബ്ദരാവില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മേഖലാ കേന്ദ്രങ്ങളില്‍ സെക്കുലര്‍ അസംബ്ലി സംഘടിപ്പിച്ചു. വേളൂക്കര ഈസ്റ്റില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. കരുവന്നൂരില്‍ സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ടൗണ്‍ വെസ്റ്റില്‍ സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍, ടൗണ്‍ ഈസ്റ്റില്‍ കെ.സി.ഇ.യു ഏരിയ സെക്രട്ടറി ഇ.ആര്‍.വിനോദ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.യു.ഉദയന്‍ വേളൂക്കര വെസ്റ്റ്, റിക്‌സണ്‍ പ്രിന്‍സ് കാറളം, റീമ കെ ഹമീദ് പടിയൂര്‍, ബ്ലോക്ക് ട്രഷറര്‍ ഐ.വി. സജിത്ത് പുല്ലൂര്‍, ബ്ലോക്ക് ജോ. സെക്രട്ടറി ടി.വി.വിജീഷ് കിഴുത്താനി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വിഷ്ണു പ്രഭാകരന്‍ കാട്ടൂര്‍, അനൂപ് മോഹന്‍ മുരിയാട്, എടതിരിഞ്ഞിയില്‍ കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍, പൊറത്തിശ്ശേരിയില്‍ പി.കെ.എസ്. ഏരിയ സെക്രട്ടറി സി.ഡി.സിജിത്ത്, സാംസ്‌കാരിക പ്രവര്‍ത്തകരായ സോബിന്‍ മഴവീട് മാപ്രാണം, കെ.കെ.സുനില്‍കുമാര്‍ പൂമംഗലം എന്നിങ്ങനെ ഉദ്്ഘാടനം ചെയ്തു.
ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഡി വൈ എഫ് ഐ സെക്കുലര്‍ അസംബ്ലി സംഘടിപ്പിച്ചു
Advertisement