സി.പി.ഐ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

41
Advertisement

ഇരിങ്ങാലക്കുട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ആൽത്തറക്കൽ നടന്ന പരിപാടി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.മണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എൻ.കെ. ഉദയപ്രകാശ്, കെ.ശ്രീകുമാർ, കെ.വി. രാമകൃഷ്ണൻ, എം.സി. രമണൻ, എം ബി ലത്തീഫ്, കെ. നന്ദനൻ, കെ.എസ് രാധാകൃഷ്ണൻ, അനിത രാധാക്യഷ്ണൻ, കെ.സി ബിജു, ബൈജു കാറളം,കെ. കെ. ശിവൻകുട്ടി, കെ.എസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisement