കത്തി കുത്ത് കേസിലെ പ്രതി അറസ്റ്റില്‍

238

ഇരിങ്ങാലക്കുട : നടവരമ്പ് അണ്ടാണിക്കുന്ന് ഭാഗത്ത് 27 ന് വൈകീട്ട് വായ്പ കൊടുത്ത പണം തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താല്‍ പ്രതിയുടെ അച്ഛന്റെ സഹോദരപുത്രന്‍മാരായ വിഷ്ണു, അനന്തു എന്നിവരെയാണ് പ്രതി കുത്തി പരിക്കേല്പിച്ചത്. പ്രതിക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരവെ സിഐ ബിജോയ്,എസ് ഐ സുബിന്ത്, എഎസ്‌ഐ സലീം, സിപിഒമാരായ സുനിഷ്, അനീഷ്, ദിലീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Advertisement