ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ചു

67
Advertisement

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും സംരക്ഷിണമെന്നാവിശ്യപ്പെട്ട് കൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ചു. മണ്ഡലത്തിലെ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ബൂത്ത് തലത്തില്‍ കത്തുകള്‍ ശേഖരിച്ചാണ് രാഷ്ട്രപതിക്ക് അയച്ചത്. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുന്‍പില്‍ ചേര്‍ന്ന യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി സോണിയാ ഗിരി, വിജയന്‍ എളയേടത്ത്, സുജ സഞ്ചീവ്കുമാര്‍, എം ആര്‍ ഷാജു, വി.സി വര്‍ഗ്ഗീസ്, പി അബ്ദുള്‍ ബഷീര്‍, സത്യന്‍ തേനാഴിക്കുളം, കെ ധര്‍മ്മരാജന്‍, ഷെല്ലി മുട്ടത്ത്, സരസ്വതി ദിവാകരന്‍, ബേബി ജോസ്, സിജു യോഹന്നാന്‍, ജസ്റ്റിന്‍ ജോണ്‍, കുരിയന്‍ ജോസഫ്, ഫിലോമിന ജോയ്, ബിജു ലാസര്‍, എ സി സുരേഷ്, ജോസ് മാമ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement