നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 -ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും

99

നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 -ാംവാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തി .വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ അധ്യക്ഷനായിരുന്ന ചടങ്ങ് സൗത്ത് ആന്‍ഡമാന്‍ ഡിസ്ട്രിക്ട് അസിസ്റ്റന്റ് കലക്ടറും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഹരി കല്ലിക്കാട്ട് ഐ .എ.എസ്. ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റര്‍ കേരള സരിഗമപ ഗ്രൂമര്‍ &ഗ്രാന്‍ഡ് ജ്യൂറി വിശിഷ്ടതിഥിയായിരുന്നു . ഇരിങ്ങാലക്കുട ഡി. ഇ. ഒ എം .ആര്‍.ജയശ്രീ ഫോട്ടോ അനാച്ഛാദനം നടത്തി. മാനേജ്‌മെന്റ് പ്രതിനിധിയായ വി .പി. ആര്‍ മേനോന്‍ കലാകായിക മത്സരങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനം നല്‍കി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് കാഞ്ചന എം. പി, പി.ടി.എ . പ്രസിഡണ്ട് തമ്പി .കെ. എസ്, എ. ഇ .ഒ. ഇരിങ്ങാലക്കുട അബ്ദുല്‍റസാഖ് , എം. പി. ടി. എ. പ്രസിഡണ്ട് സരിത സുശീലന്‍, സീനിയര്‍ എച്ച് എസ് ടി നരേന്ദ്രന്‍. എ. സീനിയര്‍ ക്ലര്‍ക്ക് ജയശങ്കര്‍ പി .എസ്, സ്‌കൂള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ അഭിരാം കെ .എസ്‌,എച്ച്. എസ്.ടി & സ്റ്റാഫ് സെക്രട്ടറി ആനി കെ. എച്ച്. വൃന്ദ ടി .എസ് എന്നിവ എന്നിവര്‍ സന്നിഹിതരായിരുന്നു .ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കാഞ്ചന എം.പി സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജയലക്ഷ്മി. കെ നന്ദിയും രേഖപ്പെടുത്തി.

Advertisement