മുരിയാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പാചക പാത്രങ്ങളും, കുട്ടികൾക്ക് സൈക്കിളുകളും, ഊഞ്ഞാലും വിതരണം ചെയ്തു

46
Advertisement

മുരിയാട്: മുരിയാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പാചക പാത്രങ്ങളും, കുട്ടികൾക്ക് സൈക്കിളുകളും , ഊഞ്ഞാലും വിതരണം ചെയ്തു . 2019-20 നോൺ റോഡ്സ് ഫണ്ട് 2,75000 രൂപ ചിലവഴിച്ച് മുരിയാട് പഞ്ചായത്തിലെ 25 അംഗൻവാടികൾക്കാണ് വിതരണം ചെയ്തത്. വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ, ഗംഗാദേവി സുനിൽ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, കെ വൃന്ദകുമാരി, ശാന്ത മോഹൻദാസ്, അംഗൻവാടി വർക്കർ ബിന്ദു അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement