സ്മാര്‍ട് അങ്കണവാടി; സ്ഥലപരിശോധന നടത്തി

108

ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഊരകത്തു സ്മാര്‍ട് അങ്കണവാടി നിര്‍മിക്കുന്ന സ്ഥലം തൃശൂര്‍ നിര്‍മിതികേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അസിസ്റ്റന്റ് പ്രൊജക്റ്റ് എന്‍ജിനീയര്‍ പി.കെ.മധുസൂദനന്‍,സൈറ്റ് എന്‍ജിനീയര്‍ ടി.എസ്.സിനീഷ്, ഡിസൈനര്‍ കൃഷ്ണ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥല പരിശോധന നടത്തിയത്.ബ്‌ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി പദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കി.പഞ്ചായത്തംഗം എം.കെ.കോരുകുട്ടിയും സന്നിഹിതനായിരുന്നു.ഇരിങ്ങാലക്കുട ബ്‌ളോക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാര്‍ട്ട് അങ്കണവാടി നിര്‍മിക്കുന്നത്.കെട്ടിട നിര്‍മാണത്തിനാവശ്യമായ പതിനേഴു ലക്ഷം രൂപ ടി.എന്‍.പ്രതാപന്‍ എം.പി.പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അഞ്ചു ലക്ഷം രൂപ ബ്‌ളോക് പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്.ഇതോടൊപ്പം അങ്കണവാടിക്കുള്ള കിണര്‍ നിര്‍മാണത്തിന് മുരിയാട് പഞ്ചായത്തും തുക അനുവദിച്ചിട്ടുണ്ട്.വനിത, ശിശു വികസന വകുപ്പിനുവേണ്ടി സംസ്ഥാന നിര്‍മിതി കേന്ദ്രം രൂപകല്‍പ്പന ചെയ്ത സ്മാര്‍ട് അങ്കണവാടികളില്‍ ആദ്യത്തേതാണ് ഇവിടെ നിര്‍മിക്കുന്നത്.തൃശൂര്‍ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.

Advertisement