മനുഷ്യ ശക്തികളുടെ പട്ടാളം പറയുന്നു കേരളം ഒറ്റക്കെട്ടാണ് -പന്ന്യന്‍

104

ഇരിങ്ങാലക്കുട :പൗരത്വ ഭേതഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണെന്നും അതുകൊണ്ട് തന്നെ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് തെളിയിക്കപ്പെട്ടതായി സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.കേരളത്തിന്റെ നിലപാട് ശരിവച്ചു കൊണ്ട് ഇന്ത്യയിലെ 13 സംസ്ഥാനങ്ങളും ഇതേ നിലപാട് എടുത്തു. ഇന്ത്യന്‍ ഭരണഘടനക്ക് 70 വയസ് സമയത്ത് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന വികലമായ നിയമം കാറ്റില്പറത്താന്‍ മനുഷ്യമഹാശൃംഖല പ്രക്ഷോഭത്തിന്റ തുടക്കം മാത്രമാണെന്നും പന്ന്യന്‍ ആവര്‍ത്തിച്ചു. ഇത് കലിയുഗമാണെങ്കില്‍ ആ
കലിയുഗത്തിലെ രണ്ട് കലികള്‍ രാജ്യം ഭരിക്കുന്നുവെങ്കില്‍ ആ കലി രാജാക്കന്മാരാണ് ട്രംപും, മോഡിയും ആ രണ്ട് പേരും ഉറ്റ താഴരുമാണ്, അവരുടെ നയങ്ങളിലും വെത്യാസങ്ങളില്ല ജനാതിപത്യ വിരുദ്ധമാണവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനത സജ്ജരാകണം പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി കൊണ്ട് ജനുവരി 26ന് സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘മനുഷ്യ മഹാ ശൃംഖല’ യുടെ പ്രചരണാര്‍ത്ഥം സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ് ക്യാപ്റ്റന്‍ ആയും. ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി വൈസ് ക്യാപ്റ്റന്‍ ആയും,സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ മാനേജരുമായ തെക്കന്‍ മേഖലാ ജാഥയുടെ സമാപനസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍.
സി .പി .ഐ മണ്ഡലം സെക്രട്ടറി പി .മണി അദ്യക്ഷത വഹിച്ചു .ബേബി ജോണ്‍, കെ. യൂ. അരുണന്‍ എം എല്‍ എ, സി .പി .ഐ .എം ഏരിയ സെക്രട്ടറി കെ .സി പ്രേമരാജന്‍ ,കെ .പി ദിവാകരന്‍ ,കെ ,ആര്‍ വിജയ ,കെ .എസ് പ്രസാദ് ,കെ .വി രാമകൃഷ്ണന്‍ ,വി .കെ സരിത ,ശോഭന മനോജ് ,കെ. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു മേഖലാ ജാഥക്ക് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ പേരില്‍ വിവിധ കേന്ദ്ര കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കാട്ടൂര്‍ ബസാറില്‍ നടന്ന സ്വീകരണത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ രമേഷ് , കെ.എം അബ്ദുല്‍ റഹ്മാന്‍. എന്‍.ബി പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement