അന്താരാഷ്ട്ര വനിതാദിനം: വനിതകള്‍ക്കായി പ്രബന്ധ മത്സരം

120
Advertisement

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വനിതസാഹിതി ഇരിഞ്ഞാലക്കുട മേഖലയും പു.ക.സ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റിയും സംയുക്തമായി പ്രബന്ധ മല്‍സരം നടത്തും.തൃശ്ശൂര്‍ ജില്ലയിലെ പതിനഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള വനിതകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.’സമകാലീന ഇന്ത്യയിലെ സ്ത്രീകളും ശാസ്ത്രീയ അവബോധത്തിന്റെ ആവശ്യകതയും’ എന്ന വിഷയത്തില്‍ 300 വാക്കുകളില്‍ കവിയാത്ത രചനകള്‍ മത്സരാര്‍ത്ഥികളുടെ അഡ്രസ്സും ഫോണ്‍നമ്പറും ഇ_മെയില്‍ ഐഡിയും ഉള്‍പ്പെടെ തപാലില്‍ അയക്കണം. മാര്‍ച്ച് 8 ന് നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. ആദ്യത്തെ മികച്ച പത്ത് പ്രബന്ധങ്ങള്‍ക്ക് ചടങ്ങില്‍ വെച്ചു തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്യും.പ്രബന്ധങ്ങള്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ അയക്കാവുന്നതാണ്. വിജയികളെ നിശ്ചയിക്കുന്നതില്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.കെ.കെ.രതി, ട്രഷറര്‍,പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ്, കല്ലട ഹൗസ്, താണിശ്ശേരി പി. ഒ,
ഇരിഞാലക്കുട 680701 എന്ന വിലാസത്തില്‍ സൃഷ്ടികള്‍ ഫെബ്രുവരി 15 ന് മുമ്പായി അയക്കണം.

Advertisement