പുല്ലൂര്‍ ഗ്രാമീണ വായനശാലയ്ക്ക് തറക്കല്ലിട്ടു

103
Advertisement

ഇരിങ്ങാലക്കുട : പുല്ലൂര്‍ ഗ്രാമീണവായനശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തറക്കല്ലിടല്‍ ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് വായനശാല നിര്‍മ്മിക്കുന്നത്.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍്‌റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സത്യന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement