ക്രൈസ്റ്റ് കോളേജില്‍ ആന്റി ഡ്രഗ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു

126

ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യത്തോട് കൂടി ഇരിങ്ങാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെയും ക്രൈസ്റ്റ് കോളേജ് എന്‍. എസ്. എസ് വോളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ആന്റി ഡ്രഗ് സെല്‍ ക്ലബ് ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി .ആര്‍ ഉഷ, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. തരുണ്‍. ആര്‍ ,പ്രൊഫ. ജിന്‍സി, പ്രൊഫ. ജോമേഷ് ജോസ്, എന്നിവര്‍ സംസാരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Advertisement