ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

99
Advertisement

ഇരിങ്ങാലക്കുട :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും യൂ.ഡി.എഫ് പ്രവർത്തക കൺവെൻഷൻ നടത്തി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് ചേർന്ന കൺവെൻഷൻ മുൻ എം.എൽ.എ പി.എ മാധവൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂ.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ്‌ ചാലിശ്ശേരി മുഖ പ്രഭാഷണം നടത്തി. യൂ ഡി എഫ് കൺവീനർ എം.പി ജാക്സൺ, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എസ് അനിൽകുമാർ, ആന്റോ പെരുമ്പിള്ളി, കെ.കെ ശോഭനൻ, സോണിയാ ഗിരി, കെ. ഗിരിജൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ ടി വി ചാർളി, കെ കെ ജോൺസൻ, ജോസഫ് ചാക്കോ, കെ. എ റിയാസുദ്ദീൻ, ലോനപ്പൻ, പി.എ ആന്റണി, ഇ.വി ആന്റോ, ജോണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Advertisement