കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്സിങ് സ്‌കൂളിലെ പതിനേഴാമത് ബാച്ചിന്റെ ഉദ്ഘാടനം

78

ഇരിങ്ങാലക്കുട: കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്സിങ് സ്‌കൂളിലെ പതിനേഴാമത് ബാച്ചിന്റെ ഉദ്ഘാടനം പെരുമ്പിലാവ് അന്‍സാര്‍ നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കനകമ്മ ഡി നിര്‍വഹിച്ചു .ഹോസ്പിറ്റല്‍ പ്രസിഡന്റ് എം .പി ജാക്സണ്‍ അധ്യക്ഷത വഹിച്ചു .ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഇ .ബാലഗംഗാധരന്‍ ,ജനറല്‍ മാനേജര്‍ കെ .ശ്രീകുമാര്‍ ,നഴ്സിങ് മാനേജര്‍ റൂബി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സൂസന്‍ അന്ന കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .മാനേജ്‌മെന്റ് സ്റ്റാഫ് ,വിദ്യാര്‍ത്ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .ജിന്നി ജോയ് സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി നന്ദിയും പറഞ്ഞു .

Advertisement