നടവരമ്പ്:നടവരമ്പ് സ്‌കൂള്‍ വാര്‍ഷികാഘോഷം തൃശൂര്‍ എം പി. ടി എന്‍. പ്രതാപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ഇരിങ്ങാലക്കുട എം. എല്‍ എ. പ്രൊഫസര്‍ കെ യു. അരുണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. ജി. ശങ്കര നാരായണ ന്‍ മുഖ്യാതിഥി ആയിരുന്നു. പെന്‍ഷന്‍ പറ്റി പോകുന്ന അധ്യാപകരായ ശ്രീദേവി, നാസര്‍ എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം എം. പി. നിര്‍വഹിച്ചു. എം. എല്‍. എ മംഗള പത്രം നല്‍കി. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍. സ്വാഗതം പറഞ്ഞു. കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് മേനോന്‍, ബ്ലോക്ക്മെമ്പര്‍ വിജലക്ഷ്മി വിനയ ചന്ദ്രന്‍,വാര്‍ഡ് മെമ്പര്‍ ഡെയ്‌സി ജോസ്, പി. ടി. എ പ്രസിഡന്റ് അനിലന്‍, വി.എച്ച്.എസ്. ഇ പ്രിന്‍സിപ്പാള്‍ മനു. പി. മണി. ഹെഡ് മിസ്ട്രസ് ലാലി, ബി.പി.ഒ . പ്രസീത,എസ്. ടി. എ പ്രസിഡന്റ് അരവിന്ദാക്ഷന്‍, മാതൃസംഘം പ്രസിഡന്റ് ബിന്ദു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
നടവരമ്പ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Advertisement